സ്കൂള്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്തു
1298610
Wednesday, May 31, 2023 1:52 AM IST
വെള്ളൂര്‍: വെള്ളൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിന് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 13.50 ലക്ഷം വകയിരുത്തി വാങ്ങിയ സ്കൂള്‍ ബസിന്റെ ഫ്ളാഗ് ഓഫ് തോമസ് ചാഴികാടന് എംപി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്. നികിതകുമാര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജയ അനില്‍, പഞ്ചായത്തംഗങ്ങളായ ഷിനി സജു, വി.കെ. മഹിളാമണി, ഒ.കെ. ശ്യാംകുമാര്‍, ലൂക്ക് മാത്യു, കുര്യാക്കോസ് തോട്ടത്തില്‍, സോണിക ഷിബു, രാധാമണി മോഹന്‍, നിയാസ് കൊടിയേഴത്ത്, സുമ സൈജിന്, ബേബി പൂച്ചുകണ്ടത്തില്‍, മിനി ശിവന്, സെക്രട്ടറി ദേവി പാര്‍വതി, പ്രധാനാധ്യാപിക ബീനാ കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു.