ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തി
1298608
Wednesday, May 31, 2023 1:52 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ടൗണ്‍ റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് നിര്‍മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തി. ക്ലബ്ബംഗമായ മുട്ടുചിറ കുരിശുങ്കല്‍ സ്റ്റീല്‍സ് ഉടമ മാത്യു ജെ. കുരിശുങ്കല്‍ സൗജന്യമായി നല്കിയ നാല് സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച രാജിമോളുടെ കുടുംബത്തിനാണ് റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഭവനം നിര്‍മിച്ചു നല്‍കുക.
കാഞ്ഞിരത്താനത്താണ് മാത്യു വീട് നിര്‍മാണത്തിനായി നാല് സെന്റ് സ്ഥലം ലഭ്യമാക്കിയത്. മാത്യുവിന്റെയും റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വീട് നിര്‍മിക്കുക. 550 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഭവനമാണ് നിര്‍മിക്കുന്നതെന്നു റോട്ടരി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. വീടിന്റെ ശിലാസ്ഥാപനം റോട്ടറി ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ബാബുമോന് നിര്‍വഹിച്ചു.
ബീന ബാബു, റോട്ടറി ക്ലബ് പ്രസിഡന്റ് ബേബി മുല്ലക്കര, സെക്രട്ടറി കേണല്‍ സൈമണ്‍ പുല്ലംകുന്നേല്‍, അസിസ്റ്റന്റ് ഗവര്‍ണര്‍മാരായ രാജന് പോതി, ജീവന് ശിവറാം, ജോര്‍ജ് മുരിക്കന്‍, സണ്ണി അരൂക്കുഴുപ്പില്‍, ജോസ് ജോസഫ് കുഴിവേലില്‍, ജോയി മാത്യു വള്ളോംതോട്ടം, മാത്യു ജെ. കുരിശുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.