വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി
1298606
Wednesday, May 31, 2023 1:52 AM IST
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലുള്ള നിർധന കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകിയതിന്റെ പ്രമാണ വിതരണം, പട്ടിക വർഗത്തിൽപ്പെട്ട വനിതകൾക്ക് സ്വന്തമായി വരുമാനം കണ്ടെത്താൻ തയ്യൽ യൂണിറ്റ്, എന്റെ വൈക്കം വൃത്തിയുള്ള വൈക്കം ശുചിത്വ കാമ്പയിൻ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ സി.കെ. ആശ എം എൽ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ , ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ്, ജില്ലാ ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ ഷറഫ് വി. ഹംസ, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.എസ്. രാജി തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.