യുവതിയെയും സഹോദരനെയും ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
1298605
Wednesday, May 31, 2023 1:52 AM IST
കിടങ്ങൂര്‍: യുവതിയേയും സഹോദരനേയും സുഹൃത്തിനെയും ആക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ ഉത്തമേശ്വരം ഭാഗത്ത് ചീരമ്പയില് വീട്ടില്‍ സി.വി. സുരേഷ് (54), സഹോദരനായ സി.വി. ബിജു (48) എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു കിടങ്ങൂര്‍ കാവാലിപ്പുഴ ബീച്ച് സന്ദര്‍ശിക്കാനെത്തിയ യുവതിയെയും സഹോദരനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. ബൈക്കുകളിലായെത്തിയ ഇവര്‍ ഹോണ്‍ അടിച്ചില്ലെന്ന് പറഞ്ഞ് എതിരേ കാറില്‍ എത്തിയ ബിജുവും, സുരേഷും ഇവരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.
പരാതിയെത്തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരെയും പിടികൂടുകയായിരുന്നു. എസ്ഐ കുര്യന് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.