വണക്കമാസ സമാപനം
1298603
Wednesday, May 31, 2023 1:52 AM IST
പാലാ: ടൗണ്‍ കുരിശുപള്ളിയില്‍ കുരിശുപള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതാവിന്റെ വണക്കമാസ ആചരണ സമാപനവും ജപമാല പ്രദക്ഷിണവും ഇന്നു നടത്തും. ഇന്നു വൈകുന്നേരം ആറിനു മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള ജപമാല പ്രദക്ഷിണം കുരിശുപള്ളിയില്നിന്ന് ആരംഭിച്ചു ളാലം പാലം ജംഗ്ഷനിലെത്തി നഗരത്തിലൂടെ തിരികെ കപ്പേളയില്‍ എത്തിച്ചേരും. പാലാ കത്തീഡ്രല്‍ പള്ളി, ളാലം പഴയ പള്ളി, ളാലം പുത്തന്‍ പള്ളി എന്നീ പള്ളികളുടെ നേതൃത്വത്തിലാണ് മേയ്മാസവണക്കം നടത്തുന്നത്.
ചടങ്ങുകള്‍ക്ക് ഫാ. ജോസ് കാക്കല്ലില്‍, ഫാ. ജോസഫ് തടത്തില്‍, ഫാ. ജോര്‍ജ് മൂലച്ചാലില്‍, കൈക്കാരന്മാരായ രാജേഷ് പാറയില്‍, വര്ക്കിച്ചന് മുള്ളനാനി, സുനില്‍ മുരിങ്ങയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ചേര്‍പ്പുങ്കല്‍: മാര്‍ സ്ലീവാ ഫൊറോന പള്ളിയുടെ നെയ്യൂര്‍ കുരിശുപള്ളിയില്‍ മേയ്മാസ വണക്ക സമാപന തിരുനാള്‍ ഇന്ന് ആഘോഷിക്കും. വൈകുന്നേരം ആറിന് ജപമാല, 6.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, വണക്കമാസ സമാപന പ്രാര്‍ഥന. ചേര്‍പ്പുങ്കല്‍ പള്ളി സഹ വികാരി ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനം മുഖ്യകാര്‍മികത്വം വഹിക്കും. തുടർന്ന് ആകാശവിസ്മയം, നേര്‍ച്ചസദ്യ വിതരണം.
മണിയംകുന്ന്: വളതൂക്ക് സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ മേയ്മാസ വണക്കമാസ സമാപനം ഇന്നു നടക്കും. വൈകുന്നേരം 6.15ന് ജപമാല, ലദീഞ്ഞ്. തുടർന്നു സ്നേഹവിരുന്ന്.