നിധി ആപ്കെ നികത്: ജനസന്പർക്ക പരിപാടി നടത്തി
1298602
Wednesday, May 31, 2023 1:52 AM IST
പാലാ: ഇപിഎഫ്ഒ കോട്ടയം റീജണല്‍ ഓഫീസിന്റെ നിധി ആപ്കെ നികത് (പിഎഫ് നിങ്ങള്‍ക്കരികെ) എന്ന ജനസമ്പര്‍ക്ക പരിപാടി മീനച്ചില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.
പാലാ ആര്‍ഡിഒ പി.ജി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോട്ടയം പിഎഫ് ഓഫീസ് അക്കൗണ്ട്സ് ഓഫീസര്‍ എ.ആര്. വിനോദ് അധ്യക്ഷത വഹിച്ചു. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ദയാനന്ദൻ, അക്കൗണ്ട്സ് ഓഫീസര്‍ എ.കെ. ഉണ്ണികൃഷ്ണൻ, വിവിധ ട്രേഡ് യൂണിയന് നേതാക്കൾ, തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷനേഴ്സ് എന്നിവര്‍ പങ്കെടുത്തു.