സൗജന്യ നോട്ടുബുക്ക് വിതരണം
1298601
Wednesday, May 31, 2023 1:46 AM IST
വെള്ളിയേപ്പള്ളി: സെവന്‍സ് ക്ലബ്, മേരി ജോണ്‍ പുതുമന മെമ്മോറിയല്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കു സൗജന്യ നോട്ടുബുക്ക് വിതരണം നടത്തി. ഒന്നേകാല്‍ ലക്ഷം രൂപയ്ക്കുള്ള ബുക്കുകള്‍ എഴുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്കി. പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ കാരിമറ്റത്തില്‍ അപര്‍ണ സണ്ണിയില്നിന്നു ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് കോതച്ചേരില്‍ നോട്ടുബുക്ക് സ്വീകരിച്ചു വിതരണം ഉദ്ഘാടനം ചെയ്തു.