ഉപതെരഞ്ഞെടുപ്പ്: 75.34% പോളിംഗ്
1298600
Wednesday, May 31, 2023 1:46 AM IST
പൂഞ്ഞാർ: പൂഞ്ഞാർ പഞ്ചായത്ത് ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ 75.34 ശതമാനം പോളിംഗ്. 1002 വോട്ടർമാരുള്ള വാർഡിൽ 755 പേർ വോട്ട് രേഖപ്പെടുത്തി. സീൽ ചെയ്ത വോട്ടിംഗ് മെഷീൻ പൂഞ്ഞാർ പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റി. വോട്ടെണ്ണൽ ഇന്നു രാവിലെ പത്തിനു നടക്കും.