കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോച്ചന്റെ വീട് മന്ത്രി കെ. രാജൻ സന്ദർശിച്ചു
1298596
Wednesday, May 31, 2023 1:46 AM IST
എരുമേലി: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായി മരിച്ച പുറത്തയിൽ ചാക്കോച്ചന്റെ വീട് റവന്യൂ-ഭവന നിർമാണ മന്ത്രി കെ. രാജൻ സന്ദർശിച്ചു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാക്കുമെന്നു പറഞ്ഞു. അടിയന്തരസഹായമെന്ന നിലയിലാണ് അഞ്ചുലക്ഷം രൂപ അനുവദിച്ചതെന്നും നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്ക്കു ബാക്കി തുക കൈമാറുമെന്നും മന്ത്രി പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, എഡിഎം റെജി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.