മേയ്മാസ വണക്ക സമാപനം
1298595
Wednesday, May 31, 2023 1:46 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ മേയ്മാസ വണക്ക സമാപനം ഇന്നു നടക്കും. വൈകുന്നേരം അഞ്ചിന് പഴയപള്ളിയിൽ വിശുദ്ധ കുർബാന, തുടർന്ന് ഗ്രോട്ടോയിലേക്ക് ജപമാല റാലി, ജപമാല സമാപന പ്രാർഥന, വണക്കമാസ പ്രാർഥന, ലദീഞ്ഞ്, മരിയൻ സന്ദേശം, നേർച്ച വിതരണം, അമ്മയ്ക്കരികിൽ സംഗീത സമർപ്പണം (ലൈവ് ഓർക്കസ്ട്ര), കത്തീഡ്രൽ ഇടവകയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും വിവിധ വിഷയങ്ങളിൽ റാങ്ക് നേടിയവരെയും ആദരിക്കൽ എന്നിവ നടക്കും.
കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, അസി. വികാരിമാരായ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. ജോസ് വൈപ്പിൻമഠം, ഫാ. ജയിംസ് മുളഞ്ഞനാനിക്കര, പിതൃവേദി പ്രസിഡന്റ് റെജി കൈപ്പൻപ്ലാക്കൽ, ദേവസ്യാച്ചൻ ചെറുവള്ളി, സെബാസ്റ്റ്യൻ കുരിശുകുന്നേൽ, ജോയി പറപ്പള്ളി, ടെന്നീസ് നെടുംപറന്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.
കറിക്കാട്ടൂർ സെന്റർ: റോമിൽ ഒക്ടോബറിൽ നടത്താനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന് ഒരുക്കമായി കാഞ്ഞിരപ്പള്ളി രൂപതയിലെ മരിയ ദിനാചരണത്തോടനുബന്ധിച്ച് കറിക്കാട്ടൂർ സെന്റ് ആന്റണീസ് ഇടവകയിൽ ഇന്ന് മരിയ ദിനാചരണം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലുവരെ ആരാധനയും ജപമാല അർപ്പണവും. 4.30ന് വിശുദ്ധ കുർബാന, നൊവേന. തുടർന്ന് മേയ്മാസ വണക്ക സമാപനവും നേർച്ച വിതരണവും.