ടിപ്പർലോറി മറിഞ്ഞു: ഡ്രൈവർ രക്ഷപ്പെട്ടു
1298593
Wednesday, May 31, 2023 1:46 AM IST
എരുമേലി: മുണ്ടക്കയം-എരുമേലി ഹൈവേയിൽ ടിപ്പർലോറി മറിഞ്ഞു. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇയാൾ ചാടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം കണ്ണിമല കയറ്റത്തിലാണ് ലോഡ് കയറ്റിവന്ന ലോറി തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി തലകീഴായി മറിഞ്ഞത്. ലോഡ് നീക്കം ചെയ്ത ശേഷം ജെസിബി ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റി.