എവർഗ്രീൻ എലിക്കുളം പദ്ധതിയുമായി പഞ്ചായത്ത്
1298592
Wednesday, May 31, 2023 1:46 AM IST
കൂരാലി: എലിക്കുളം പഞ്ചായത്തിനെ കാർഷിക സുസ്ഥിര പഞ്ചായത്താക്കും. കിലയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ്. വിത്ത് മുതൽ വിപണി വരെയുള്ള കാര്യങ്ങളിൽ പുലർത്തിയ മികവാണ് പരിഗണിച്ചത്. കർഷകർ, കാർഷിക വിദഗ്ധർ, പ്രഫഷണലുകൾ എന്നിവരുൾപ്പെടെയുള്ള ടീമാണ് എവർഗ്രീൻ എലിക്കുളം പ്രോജക്ട് സംഘടിപ്പിക്കുന്നത്. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, കില, കൃഷിവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.
കിലയിൽ നടന്ന സമ്മേളനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസോസിയേഷൻ സിഇഒ കെ.ബി. മദൻ മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷേർളി അന്ത്യാങ്കുളം, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, കെ.എൻ. ഷീബ, അഭിഷേക്, ശ്രീധരൻ നമ്പൂതിരി, അനിതാ മുരളീധരൻ, സി.പി. സുനിൽ, കെ.യു. സുകന്യ, ഒ. മിറാഷ് സച്ച്ദേവ് തുടങ്ങിയവർ പങ്കെടുത്തു.