മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
1298588
Tuesday, May 30, 2023 10:41 PM IST
ഗാന്ധിനഗര്‍ : കോട്ടയം പാറമ്പുഴയില്‍ മീനച്ചിലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. പാറമ്പുഴ അയ്മനത്ത്പുഴ പള്ളിയാമ്പില്‍ ബാലകൃഷ്ണ കുറുപ്പിന്റെ മകന് അജയ് (27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30നു മീനച്ചിലാറ്റില്‍ പാറമ്പുഴ വട്ടമൂട് തടി ഡിപ്പോയ്ക്ക് സമീപമാണ് സംഭവം.
യുവാവ് സുഹൃത്തുക്കളുമായി ബണ്ടുകെട്ടിയ ഭാഗത്ത് നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കോട്ടയം ഫയര്‍ഫോഴ്സ് എത്തി അര മണിക്കൂറിലേറെ തെരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്കു മാറ്റി.