സിവിൽ പോലീസ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി
1298587
Tuesday, May 30, 2023 10:40 PM IST
വെെക്കം: സിവിൽപോലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുളന്തുരുത്തി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈക്കം നാനാടം നടീപറമ്പിൽ പരേതനായ പുരുഷോത്തമന്റെ മകൻ ഷൈൻജിത്തിനെയാണ് (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരാഴ്ചയായി ഷൈൻജിത്ത് മെഡിക്കൽ ലീവിലായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പും ഷൈൻജിത്ത് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പറയപ്പെടുന്നു. ഇന്ന് രാവിലെ മുളന്തുരുത്തി പോലീസ് സ്റ്റേഷനിലും നാനാടത്തെ വീട്ടിലും മൃതദേഹം പൊതു ദർശനത്തിനുവച്ചശേഷം ഉച്ചയ്ക്കു 12ന് ഇത്തിപ്പുഴയിലെ തറവാട്ട് പുരയിടത്തിൽ സംസ്കാരം നടത്തും. ഭാര്യ:ദിവ്യ. മകൻ: ആഗ്നേയജിത്.