ലോക പുകയില വിരുദ്ധദിനാചരണം: ജില്ലാതല ഉദ്ഘാടനം നാളെ
1298571
Tuesday, May 30, 2023 1:32 AM IST
കോട്ടയം: ലോക പുകയില വിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ നടക്കും. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, എസ്എംഇ പ്രിന്‍സിപ്പല്‍ ഡോ.ജെ. ജുഗന് എന്നിവര്‍ പ്രസംഗിക്കും.
ദിനാചരണത്തോടനുബന്ധിച്ച് ഉച്ചകഴിഞ്ഞു മൂന്നിന് നാഗമ്പടം ബസ്സ്റ്റാന്‍ഡിലും, നാലിന് കളക്ടറേറ്റിലും, അഞ്ചിനു ഗാന്ധി സ്ക്വയറിലും തെരുവുനാടകവും ഫ്ളാഷ് മോബും സംഘടിപ്പിക്കും. 31ന് രാവിലെ 10ന് കളക്ടറേറ്റില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് വരെ നടക്കുന്ന ബൈക്ക് റാലി ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യും.
ഉപതെരഞ്ഞെടുപ്പ് ഇന്ന്
കോട്ടയം: കോട്ടയം നഗരസഭയില്‍ പുത്തന്‍തോട് (വാര്‍ഡ് 38), പൂഞ്ഞാര്‍ പഞ്ചായത്തില്‍ പെരുനിലം (വാര്‍ഡ് ഒന്ന്), മണിമല പഞ്ചായത്തില്‍ മുക്കട (വാര്‍ഡ് ആറ് ) എന്നിവിടങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. നാളെ രാവിലെ 10ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ കാര്യാലയങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും.