വന്യമൃഗ ആക്രമണങ്ങള്‍: ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ച് യുവദീപ്തി-എസ്എംവൈഎം
1298570
Tuesday, May 30, 2023 1:32 AM IST
അഞ്ചല്‍: വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നോക്കുകുത്തിയാകുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരേ കൊല്ലം- ആയൂര്‍ ഫൊറോന യുവദീപ്തി-എസ്എംവൈഎം ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിച്ചു.
വന്യജീവി ആക്രമണങ്ങളില്‍നിന്ന് കര്‍ഷകരെ സംരക്ഷിക്കുക, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, വനം- വന്യജീവി നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
ഫൊറോന പ്രസിഡന്റ് ഷാരോണ്‍ പോള്‍ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ തയ്യില്‍ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു നടയ്ക്കല്‍, റീജന്റ് ബ്രദര്‍ ഡെറിക്, ജിസ്മരിയ ജയിംസ്, ജിത്യ മേരി ഷിബു, ആന്വിന് സജി, ബിന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.