ഗതാഗത നിരോധനം
1298569
Tuesday, May 30, 2023 1:32 AM IST
ചങ്ങനാശേരി: എസി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പണ്ടാരക്കളം ഫ്ളൈ ഓവറിന്റെ സർവീസ് റോഡ് ടാറിംഗ് പ്രവൃത്തികൾ നാളെ രാവിലെ അഞ്ചുമുതൽ വൈകുന്നേരം 5:30 വരെ നടത്തും. ആയതിനാൽ മേൽപ്പറഞ്ഞ സമയത്ത് ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം സാധിക്കുന്നതല്ല. ഈ വഴി കടന്നുപോകാനുള്ള എല്ലാ വാഹനങ്ങളും മേൽപ്പറഞ്ഞ സമയത്ത്(എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ) ചങ്ങനാശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പൂപ്പള്ളി-കൈനകരി റോഡ് വഴി പള്ളാത്തുരുത്തി ഭാഗത്തേക്കും പൂപ്പള്ളി-ചമ്പക്കുളം എസ്എൻ കവല വഴി ആലപ്പുഴയ്ക്കും, ആലപ്പുഴ വഴിവരുന്ന വാഹനങ്ങൾ എസ്എൻ കവല വഴി പൂപ്പള്ളിക്കോ അമ്പലപ്പുഴ- തിരുവല്ല റോഡ് വഴിയോ പോകേണ്ടതുമാണെന്ന് അറിയിക്കുന്നു.
കോട്ടയം: തുരുത്തി-കിടങ്ങറ റോഡിലൂടെയുള്ള ടോറസ് വാഹനങ്ങളുടെ ഗതാഗതം ജൂലൈ 10 വരെ നിരോധിച്ചു ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ ഉത്തരവായി. പകരം അമ്പലപ്പുഴ -തിരുവല്ല വഴിയിലൂടെ ടോറസ് വാഹനങ്ങള്‍ പോകണം.