പിആര്‍എസ് സ്വീകരിക്കാന്‍ ബാങ്കുകള്‍ക്കു വൈമനസ്യം: നെല്‍കര്‍ഷക സംരക്ഷണ സമിതി
1298566
Tuesday, May 30, 2023 1:32 AM IST
ചങ്ങനാശേരി: സംഭരിച്ച നെല്ലിന്റെ പണത്തിനായി എസ്ബിഐ, ഫെഡറല്‍ ബാങ്ക് എന്നിവടങ്ങളിലൂടെ പിആര്‍എസ് സ്വീകരിച്ചു തുടങ്ങുമെന്ന പ്രഖ്യാപനം വെറുംവാക്കായതായി നെല്‍കര്‍ഷക സംരക്ഷണ സമിതി കുറ്റപ്പെടുത്തി. അറിയിപ്പു വരുന്ന മുറയ്ക്ക് പിആര്‍എസ് സ്വീകരിക്കാമെന്ന് പറഞ്ഞു എസ്ബിഐയും ഫെഡറല്‍ ബാങ്കും കര്‍ഷകരെ തിരിച്ചയയ്ക്കുകയാണ് ചെയ്തെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
സിവില്‍ സപ്ലൈസ് മന്ത്രി ഈ മാസം രണ്ടിന് ആലപ്പുഴയിലും ഒമ്പതിന് കോട്ടയത്തും 14ന് തിരുവല്ലയിലും ഒരാഴ്ച്ചയ്ക്കകം നെല്‍വില നല്‍കുമെന്ന പറഞ്ഞ പ്രഖ്യാപനം പാലിച്ചില്ല. ഇപ്പോള്‍ ബാങ്കുകള്‍ക്ക് മുന്നിലൂടെ അന്നമൂട്ടുന്ന കര്‍ഷകര്‍ തെണ്ടിനടക്കേണ്ടുന്ന അവസ്ഥയുണ്ടാക്കിയതായും നെല്‍കര്‍ഷക സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
900 കോടി രൂപയുടെ നെല്ല് കഴിഞ്ഞ രണ്ടരമാസക്കാലമായി മില്ലുകാര്‍ കൈകാര്യം ചെയ്യുകയാണ്. ഇതിന്റെ പലിശ തന്നെ വലിയൊരു തുക വരും. മില്ലുകാര്‍ക്ക് വലിയൊരു വരുമാനമാണ് ലഭിക്കുന്നത്. കര്‍ഷകരെ കൊള്ളയടിക്കുവാന് മില്ലുകാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും സമിതി ആരോപിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നാളെ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന സത്യഗ്രഹത്തില്‍ ചങ്ങനാശേരില്നിന്നു നെല്‍കര്‍ഷകരെ പങ്കെടുപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.
കണ്‍വീനര്‍ പി.ആര് രവീന്ദ്രന്റെ അധ്യക്ഷതയില്‍ സമര സമിതി ചെയര്മാന് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. കോഓര്‍ഡിനേറ്റര്‍ അനിയന്‍കുഞ്ഞ്, കണ്‍വീനര്‍മാരായ സന്തോഷ് പറമ്പിശേരി, അനൂപ് പാലാത്ര, അഡ്വ. ചെറിയാന് ചാക്കോ, പാപ്പച്ചന് നേര്യംപറമ്പില്‍, ജയന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.