വൈക്കം സത്യഗ്രഹ ശതാബ്ദി: പ്രസംഗ മത്സരത്തിൽ സോന റോസ് ജോഷിക്ക് ഒന്നാം സ്ഥാനം
1298564
Tuesday, May 30, 2023 1:30 AM IST
വൈക്കം:എൻസിപിയുടെ ആഭിമുഖ്യത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം തലയോലപറമ്പ് എജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോനാ റോസ് ജോഷി കരസ്ഥമാക്കി.
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സോന റോസ് ജോഷിക്ക് കാഷ് അവാർഡായി 25,000 രൂപ ലഭിക്കും. തലയോലപ്പറമ്പ് പുന്നക്കക്കുഴിയിൽ പി.കെ. ജോഷിയുടെയും കുഞ്ഞമ്മ ജോഷിയുടെയും മകളാണ് സോന റോസ് ജോഷി.