മോഡല്‍ ഇന്‍ക്ലൂസീവ് എജ്യൂക്കേഷന്‍ റിസോഴ്സ് സെന്റർ ഉദ്ഘാടനം
1298563
Tuesday, May 30, 2023 1:30 AM IST
പെരുവ: കുറവിലങ്ങാട് വിദ്യാഭ്യാസ സബ് ജില്ലയുടെ കീഴില്‍ പുതിയതായി അനുവദിച്ച മോഡല്‍ ഇന്‍ക്ലൂസീവ് എജ്യൂക്കേഷനല്‍ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം പെരുവ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ശില്പദാസ്, എസ്എസ്കെ. ബ്ലോക്ക് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ സതീഷ് ജോസഫ്, സ്പെഷല്‍ എജ്യൂക്കേറ്റര്‍ എ.എന്‍. മേരി, ജനിത നയന്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഐ.സി. മണി, വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ ഷീബ പോള്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.ആര്. ബിന്ദുമോള്‍ എന്നിവര്‍ പ്രസംഗിച്ചു.