നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ മോ​ഷ​ണം നടന്നതായി പരാതി
Monday, October 21, 2024 6:44 AM IST
നെടു​മ​ങ്ങാ​ട് : നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്നും ഇ​ല​ക്ട്രി​ക് വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​ള​വി​ക്കോ​ണം മു​ക്കോ​ല​യ്ക്ക​ൽ യ​ദു​കു​ല​ത്തി​ൽ ടി.​ശ്രീ​ക​ണ്ഠ​ൻ നാ​യ​രു​ടെ കെ​ട്ടി​ട​ത്തി​ലെ വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

ഇ​ല​ക്ട്രി​ക് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ മു​റി​ക​ളി​ൽ നി​ന്നും വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ ഊ​രി എ​ടു​ക്കു​ക​യും മു​റി​യി​ൽ പൂ​ട്ടി വ​ച്ചി​രു​ന്ന ഒ​മ്പ​ത് ബ​ണ്ടി​ൽ വ​യ​ർ,17 ബോ​ക്സ് മു​ത​ലാ​യ​വ​യും ന​ഷ്ട​പ്പെ​ട്ട​താ​യി ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.


സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പ​റ​ഞ്ഞു.