ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
Saturday, October 19, 2024 5:51 AM IST
ച​വ​റ: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് പ​ന്മ​ന മ​ന​യി​ൽ കെ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

രാ​വി​ലെ ഒ​ന്പ​തി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ, 9.15 ന് ​ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ നി​ന്ന് സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്ക് ബൈ​ക്ക് റാ​ലി. 9.30 ന് ​വി​വി​ധ ക​മ്പ​നി​ക​ളു​ടെ എ​ക്‌​സി​ബി​ഷ​ൻ സം​സ്‌​ഥാ​ന അ​ധ്യ​ക്ഷ​ൻ അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ11 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ര​ൻ നാ​യ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ്. കെ. ​കു​ര്യാ​ക്കോ​സ് മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷാ​ജി തോ​മ​സ് വൈ​ദ്യു​ത സു​ര​ക്ഷ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​യി​ക്കും. വെ​ൽ​ഫെ​യ​ർ ഫ​ണ്ട് സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ച്ച്. മേ​രി​ദാ​സ് ഫ​ണ്ട് വി​ശ​ദീ​ക​ര​ണം ന​ട​ത്തും.


ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്‌​ഥാ​ന അ​ധ്യ​ക്ഷ​ൻ അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ 1000 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ നി​ന്ന് ത​ങ്ങ​ളെ ഒ​ഴി​വാ​ക്കി സ്വ​ത​ന്ത്ര​മാ​യി ക്ഷേ​മ​നി​ധി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വ​ൻ​കി​ട ക​മ്പ​നി​ക​ളി​ൽ ഏ​റ്റെ​ടു​ക്കു​ന്ന വ​ർ​ക്കു​ക​ളി​ൽ നി​ന്ന് ത​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു.

ലൈ​സ​ൻ​സ് പ​രി​ധി 10 കെ​ഡ​ബ്ല്യു എ​ന്ന​ത് 25 കെ​ഡ​ബ്ല്യു ആ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഓ​ർ​ലാ​ൻ​ന്‍റോ, സെ​ക്ര​ട്ട​റി സു​ഗു​ണ​ലാ​ൽ, സം​സ്‌​ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കാ​വ​നാ​ട് ശ്രീ​കു​മാ​ർ, ട്ര​ഷ​റ​ർ ജി. ​സി​സി​ൽ കു​മാ​ർ, ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ശ്രീ​കു​മാ​ർ, ച​വ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലി​ബു. വി. ​ച​വ​റ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.