വ്യാ​പാ​രി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ഓ​ഫീ​സി​ലേ​യ്ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Monday, October 21, 2024 6:38 AM IST
കൊ​ല്ലം: യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേ​മ്പ​ര്‍ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പാ​രി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ഓ​ഫീ​സി​ലേ​യ്ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

വെ​ട്ടി​ക്കു​റ​ച്ച വ്യാ​പാ​രി ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍ 3000 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ജി​എ​സ്ടി വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു ശ​ത​മാ​നം വ്യാ​പാ​രി ക്ഷേ​മ ബോ​ര്‍​ഡി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്‌​സ് ചേ​മ്പ​ര്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി. വി. ​ചു​ങ്ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും, വ്യാ​പാ​രി ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.


യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേ​മ്പ​ര്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​ഫ്. സെ​ബാ​സ്റ്റ്യ​ന്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ നി​ജാം​ബ​ഷി ,ആ​സ്റ്റി​ന്‍ ബെ​ന്ന​ന്‍, കെ.​എം. ബ​ഷീ​ര്‍, ഗോ​കു​ല്‍​ദാ​സ്, വി.​എ. ജോ​സ് ഉ​ഴു​ന്നാ​ലി​ല്‍, ടി.​കെ. മൂ​സ എ​റ​ണാ​കു​ളം, ടി.​പി.​എ. ഷ​ഫീ​ഖ്, പി.​എ​സ്. സിം​പ്‌​സ​ണ്‍, രാ​ജ​ല​ക്ഷ്മി, റ​ഷീ​ദ് കോ​ഴി​ക്കോ​ട്, സ​ജി തോ​മ​സ് കോ​ട്ട​യം, വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.