ശം​ഖൊ​ലി- സം​സ്ഥാ​ന വ​നി​താ സം​ഗ​മം ഇ​ന്നു കൊ​ല്ല​ത്ത്
Saturday, October 19, 2024 5:51 AM IST
കൊ​ല്ലം: ദേ​ശീ​യ അ​ധ്യാ​പ​ക പ​രി​ഷ​ത്തി​ന്‍റെ ശം​ഖൊ​ലി- സം​സ്ഥാ​ന ത​ല വ​നി​താ സം​ഗ​മം ഇ​ന്ന് കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 350 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 10-ന് ​വ​നി​താ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം ഡോ. ​ജെ. പ്ര​മീ​ളാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി. ​അ​രു​ന്ധ​തി ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​മാ​യ​ണ മാ​സാ​ച​ര​ണ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് എ​ൻ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഗോ​പ​കു​മാ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും.


എ. ​സു​ചി​ത്ര, പി. ​ശ്രീ​ദേ​വി, കെ. ​സ്മി​ത, കെ.​വി. ബി​ന്ദു, പി.​സി. സി​ന്ധു​മോ​ൾ, ധ​ന​ല​ക്ഷ്മി വി​രി​യ​റ​ഴി​ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

11.40 ന് ​വ​നി​താ ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ലെ സെ​മി​നാ​റി​ൽ കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ് എ​സ്. സു​രേ​ഷ് കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ തി​രു​വാ​തി​ര ക​ളി, സം​ഘ​ഗാ​നം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.