ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​രി​യ​ര്‍ എ​ക്‌​സ്‌​പോ ഇ​ന്ന്
Saturday, October 19, 2024 5:51 AM IST
കൊ​ല്ലം: യു​വാ​ക്ക​ള്‍​ക്ക് മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ല്‍ ച​വ​റ ഇ​ന്ത്യന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച്ച​ര്‍ ആ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക്‌ഷന്‍ കാ​മ്പ​സി​ല്‍ ക​രി​യ​ര്‍ എ​ക്‌​സ്‌​പോ പ്ലേ​സ്‌​മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തും.

വി​വി​ധ സ​ര്‍​ക്കാ​ര്‍ മി​ഷ​നു​ക​ളു​ടേ​യും വ​കു​പ്പു​ക​ളു​ടേ​യും നൈ​പു​ണ്യ പ​രി​ശീ​ല​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് ന​ട​ത്തു​ന്ന​ത്.


ക​രി​യ​ര്‍ സെ​മി​നാ​റു​ക​ള്‍, ക്വി​സ് മ​ത്സ​രം, ക​രി​യ​ര്‍ സ്റ്റാ​ളു​ക​ള്‍, തൊ​ഴി​ല്‍​മേ​ള തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. ജെ.​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍, ജി​ല്ലാ ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, സ​ബ് ക​ല​ക്ട​ര്‍ നി​ഷാ​ന്ത് സി​ഹാ​ര, പി.​എ​സ്. ശ്രീ​ക​ല, വി ​വി​നോ​ദ, ആ​ര്‍. വി​മ​ല്‍ ച​ന്ദ്ര​ന്‍, ബി.​സു​നി​ല്‍​കു​മാ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.