ക്വ​യി​ലോ​ൺ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ
Saturday, October 19, 2024 5:51 AM IST
കൊ​ല്ലം: ക്വ​യി​ലോ​ൺ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ കൊ​ല്ല​ത്ത് ന​ട​ക്കും.ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ശ്രാ​മം ട്ര​ഷ​റി ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്ന് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സി​ഐ എ​ൽ. അ​നി​ൽ കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

ഘോ​ഷ​യാ​ത്ര ചി​ന്ന​ക്ക​ട, ഉ​പാ​സ​ന ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ, ശ​ങ്കേ​ഴ്സ് ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ വ​ഴി ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വൈ. ​ഷി​ബു നി​ർ​വ​ഹി​ക്കും. എ​സി​പി എ. ​പ്ര​ദീ​പ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.


അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി. ​രാ​ജേ​ഷ് ല​ഹ​രി വി​രു​ദ്ധ പ്ര​ഭാ​ഷ​ണം ന​ട​ത്തും.ച​ട​ങ്ങി​ൽ സൗ​ജ​ന്യ​മാ​യി വീ​ൽ​ചെ​യ​റു​ക​ളും ത​യ്യ​ൽ മെ​ഷീ​നും വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ മു​തി​ർ​ന്ന ഫു​ട്ബോ​ൾ താ​ര​ങ്ങ​ളേ​യും പു​തു ത​ല​മു​റ​യി​ലെ ഫു​ട്ബോ​ൾ ക​ളി​ക്കാ​രേ​യും ആ​ദ​രി​ക്കും.

ക്വ​യി​ലോ​ൺ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളാ​യ സി​യാ​ദ് ല​ത്തീ​ഫ്, ഷി​ബു മ​നോ​ഹ​ർ, ഷി​ബു റാ​വു​ത്ത​ർ, ഗോ​പ​കു​മാ​ർ, അ​ഡ്വ. സു​ഭാ​ഷ് ഉ​ബാ​ൾ​ഡ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.