താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ഷ​ണം; യു​വാ​വ് പി​ടി​യി​ൽ
Monday, October 21, 2024 6:13 AM IST
ച​വ​റ: നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി എ​ത്തി​യ സ്ത്രീ​യു​ടെ മൊ​ബൈ​ൽ ഫോ​ണും 3500 - രൂ​പ​യും മോ​ഷ്ടി​ച്ചെ​ടു​ത്ത യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം പാ​ല​ത്ത​റ തെ​ക്ക​തി​ൽ ഇ​ർ​ഷാ​ദ്(24) ആ​ണ് ച​വ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വി​ന് കൂ​ട്ടി​രി​പ്പി​നാ​യി എ​ത്തി​യ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ കൈ​യി​ൽ നി​ന്ന് ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണും പ​ണ​വും പി​ടി​ച്ചു പ​റി​ച്ച് എ​ടു​ത്ത ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ ക​ഴി​ഞ്ഞ​ദി​വ​സം ച​വ​റ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന ബൈ​ക്കും എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് മോ​ഷ്ടി​ച്ച് എ​ടു​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ചെ​ടു​ത്ത​ത്. സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് ഇ​യാ​ൾ​ക്കെ​തി​രേ മു​മ്പും നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ച​വ​റ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് സി​പി​ഒ ര​ഞ്ജി​ത്ത് രാ​ജ​ൻ, സി​പി​ഒ​മാ​രാ​യ മ​നീ​ഷ്, മ​നോ​ജ്, സ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.