കു​ള​ത്തി​ലെ വ​ള​ർ​ത്തു മീ​നു​ക​ളെ സാമൂഹ്യ വിരുദ്ധർ തു​റ​ന്നു​വി​ട്ടു
Saturday, October 19, 2024 5:51 AM IST
കു​ണ്ട​റ: മ​ൺ​ട്രോ​തു​രു​ത്തി​ൽ കു​ള​ത്തി​ലെ വ​ള​ർ​ത്തു മീ​നു​ക​ളെ തു​റ​ന്നു​വി​ട്ട് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി​യ​താ​യി കി​ഴ​ക്കേ​ക്ക​ല്ല​ട പോ​ലീ​സി​ൽ പ​രാ​തി.

മ​ൺ​ട്രോ​ത്തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടം​തു​രു​ത്തി​ൽ വി. ​ബാ​ബു​വാ​ണ് കി​ഴ​ക്കേ​ക്ക​ല്ല​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് മ​ത്സ്യ​കൃ​ഷി ന​ശി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ ബാ​ബു 2021 ൽ ​ഫി​ഷ​റീ​സ് വ​കു​പ്പി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ധ​ന സ​ഹാ​യ​ത്താ​ൽ 31 സെ​ന്‍റ് സ്ഥ​ല​ത്തെ കു​ള​ത്തി​ൽ മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ചു. കു​ള​ത്തി​ൽ ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചാ​ണ് മ​ത്സ്യ​കൃ​ഷി ന​ട​ത്തി​വ​ന്ന​ത്. മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പി​നു​ള്ള സ​മ​യ​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വെ​ള്ളം തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു.


വ​ള​ർ​ച്ച മു​റ്റി​യ ക​രി​മീ​നു​ക​ൾ ഒ​ഴു​കി​പ്പോ​കു​ക​യും ചെ​യ്തു. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മീ​ൻ കു​ളം തു​റ​ന്ന് ക​രി​മീ​നു​ക​ളെ ഒ​ഴു​ക്കി വി​ട്ട് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി​യ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ബു​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് കി​ഴ​ക്കേ കല്ലട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.