നേ​മം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സ​മ​ര​വു​മാ​യി നി​ക്ഷേ​പ​ക​ർ
Monday, October 21, 2024 6:44 AM IST
നേ​മം : നേ​മം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ക്ഷേ​പ​ക​രു​ടെ കു​ത്തി​യി​രു​പ്പ് സ​മ​രം സം​ഘ​ര്‍​ഷം സൃ​ഷ്ടി​ച്ചു. സ്ത്രീ​ക​ള​ട​ക്കം നൂ​റോ​ളം പേ​രാ​ണ് ഞാ​യാ​റാ​ഴ്ച വൈ​കു​ന്നേ​രം ബാ​ങ്കി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​യും സെ​ക്ര​ട്ട​റി​യേ​യും മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ചു. നി​ക്ഷേ​പ​ക​ര്‍ ബാ​ങ്കി​ലെ​ത്തി വാ​യ്പ വാ​ങ്ങി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ന​ൽ​കാ​ൻ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നി​ക്ഷേ​പ​ക​ര്‍ ബാ​ങ്കി​നു​ള്ളി​ല്‍ കു​ത്തി​യി​രു​ന്ന് മു​ദ്ര​വാ​ക്യം വി​ളി​ക്കാ​ന്‍ തു​ട​ങ്ങി.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ നേ​മം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും പി​ന്‍​വാ​ങ്ങാ​ന്‍ ത​യാ​റാ​യി​ല്ല.

പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നി​ക്ഷേ​പ​ക​ര്‍ ആ​രോ​പി​ച്ചു. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​തെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും സെ​ക്ര​ട്ട​റി​യേ​യും പു​റ​ത്തു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് പ്ര​തി​ഷേ​ധ​ക്കാ​ര്‍ സ്വീ​ക​രി​ച്ച​തോ​ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ക്ഷേ​പ​ക​ര്‍​ക്ക് നേ​രെ ക​യ്യേ​റ്റ​ത്തി​ന് ശ്ര​മി​ച്ച​താ​ണ് സം​ഘ​ര്‍​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്.


പരാതികളിൽ റൂ​ള്‍ 65 പ്ര​കാ​രം ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും പ​ണം കി​ട്ടു​ന്ന മു​റ​യ്ക്ക് മ​ട​ക്കി ന​ല്‍​കു​മെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ക​യും പ​രാ​തി​ക​ളി​ല്‍ കേ​സെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ രാ​ത്രി എ​ട്ടോ​ടെ സ​മ​ര​ക്കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.