സ​ഹോ​ദ​യ ക​ലോ​ത്സ​വം : അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ മു​ന്നേ​റ്റം തു​ട​രു​ന്നു
Saturday, October 19, 2024 5:45 AM IST
ചാ​ത്ത​ന്നൂ​ർ: കൊ​ല്ലം സ​ഹോ​ദ​യ ക​ലോ​ത്സ​വം ര​ണ്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ 821 പോ​യി​ന്‍റു​മാ​യി മു​ന്നേ​റ്റം തു​ട​രു​ന്നു.

684 പോ​യി​ന്‍റോ​ടെ തി​രു​വ​ന​ന്ത​പു​രം സ​ർ​വോ​ദ​യ വി​ദ്യാ​ല​യം ര​ണ്ടാം​സ്ഥാ​ന​ത്തും 624 പോ​യി​ന്‍റോ​ടെ ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളും 618 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളും തൊ​ട്ടു​പി​ന്നി​ലു​ണ്ട്.


നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലും അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ മു​ൻ​പി​ൽ ആ​ണ്. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ മു​ത​ൽ ആ​റു സ്റ്റേ​ജു​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

ഒ​പ്പ​ന, ദ​ഫ്മു​ട്ട്, കോ​ൽ​ക്ക​ളി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.