എ​സ്ജി, ഫാ​ത്തി​മാ കോ​ള​ജുകൾ കെ​എ​സ്‌യു ​പി​ടി​ച്ചു
Saturday, October 19, 2024 5:45 AM IST
കൊ​ല്ലം: കോ​ളേ​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ 12 വ​ർ​ഷ​ത്തി​നു​ശേ​ഷം എ​സ്എ​ഫ്ഐ​യി​ൽ നി​ന്ന് കെ​എ​സ്‌​യു യൂ​ണി​യ​ൻ തി​രി​ച്ചു​പി​ടി​ച്ചു. ഒ​ന്നാം​വ​ർ​ഷ എം​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ വി​ദ്യാ​ർ​ഥി ജ​യ​ൻ ജ​ർ​മി​യാ​സ് ആ​ണ് ചെ​യ​ർ​മാ​ൻ. ‌

കൊ​ട്ടാ​ര​ക്ക​ര: എ​സ് ജി ​കോ​ള​ജി​ൽ ന​ട​ന്ന യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌യു ​ഭ​ര​ണം നി​ല​നി​ർ​ത്തി. ഏ​ഴു ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​ലും കെ​എ​സ് യു​വാ​ണ് വി​ജ​യി​ച്ച​ത്. ആ​കെ​യു​ള്ള 14 സീ​റ്റി​ൽ 10 എ​ണ്ണം നേ​ടി​യാ​ണ് കെ​എ​സ് യു ​മു​ന്നേ​റ്റം നി​ല​നി​ർ​ത്തി​യ​ത്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ - ജോ​ഷ്ന ജോ​ൺ​സ​നെ തെരഞ്ഞെടുത്തു.


കെ​എ​സ് യു ​കൊ​ട്ടാ​ര​ക്ക​ര അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഹ്ലാ​ദ പ്ര​ക​ട​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ഫ്ഐ യു​ടെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ വോ​ട്ടു​ക​ൾ ന​ൽ​കി കെ​എ​സ്‌യു ​ഭ​ര​ണം ഉ​റ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഹ​രി​കു​മാ​ർ പ​റ​ഞ്ഞു.

എ​ബി​ൻ ഷാ​ജി, ലി​ജോ, ജോ​യ​ൽ , എം ​എ​സ് അ​നീ​സ്, ജി​ത്തു, ജോ​യ​ൽ എ​ള​മ്പ​ൽ, സി​ബി​ൻ, സൂ​ര​ജ്, നി​റ്റോ, സോ​ബി​ൻ കു​ന്നി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. നേ​താ​ക്ക​ളാ​യ കെ ​ജി അ​ല​ക്സ്, കോ​ശി കെ ​ജോ​ൺ, സു​നി​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.