എ​ല്ലാ പ​ശു​ക്കു​ട്ടി​ക​ൾ​ക്കും പ​കു​തി വി​ല​യി​ൽ കാ​ലി​ത്തീ​റ്റ ന​ൽ​കും: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
Monday, October 21, 2024 6:38 AM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് പി​റ​ന്നു​വീ​ഴു​ന്ന എ​ല്ലാ പ​ശു​ക്കു​ട്ടി​ക​ൾ​ക്കും പ​കു​തി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ ന​ൽ​കാ​നു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ​താ​യി മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.
ഗോ​വ​ർ​ധി​നി എ​ന്ന പേ​രി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ 3950 കി​ടാ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തും.

അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ 32589 പ​ശു​ക്കു​ട്ടി​ക​ൾ​ക്ക് പ​കു​തി വി​ല​യ്ക്ക് തീ​റ്റ ന​ൽ​കി തു​ട​ങ്ങും. നീ​ണ്ട​ക​ര പ​രി​മ​ണം ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


ഡോ. ​സു​ജി​ത്ത് വി​ജ​യം​പി​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ഡി.​ഷൈ​ൻ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി ഹെ​ൻ​ട്രി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ യു. ​ബേ​ബി രാ​ജ​ൻ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, നീ​ണ്ട​ക​ര വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ശ്രീ​ജ ല​ക്ഷ്മി, ഡോ. ​കാ​ർ​ത്തി​ക, ഡോ. ​ആ​ര്യ, സു​ലോ​ച​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.