മ​ത്സ​ര വേ​ദി​ക​ളി​ൽ മാ​റ്റു​ര​യ്ക്കാ​ൻ ഇ​ര​ട്ട​ക​ളും
Saturday, October 19, 2024 5:45 AM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ലാ കാ​യി​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യം കൊ​യ്യാ​ൻ ഇ​ര​ട്ട​ക​ളും. അ​ഞ്ച​ൽ ഈ​സ്റ്റ് എ​ച്ച്എ​സ്എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ അ​ന​ന്യ​യും അ​ന​ശ്വ​ര​യു​മാ​ണ് മ​ത്സ​ര വേ​ദി​യി​ലെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗം 200 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ അ​ന​ശ്വ​ര​യ്ക്ക് ഒ​ന്നാം സ്ഥാ​ന​വും അ​ന​ന്യ​യ്ക്ക് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​രു​വ​രും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യം നേ​ടി​യി​രു​ന്നു.


എ​വി​ടേ​യും ഒ​രു​മി​ച്ച് പോ​കാ​റു​ള്ള പ്ര​കൃ​ത​ക്കാ​രാ​ണ് ഇ​രു​വ​രും. അ​ഞ്ച​ൽ അ​ഗ​സ്ത്യ​കോ​ട് അ​നി​ൽ ഭ​വ​നി​ൽ അ​നി​ൽ കു​മാ​റി​ന്‍റേ​യും പ്രീ​ത​യു​ടേ​യും മ​ക​ളാ​ണ്. അ​ഭി​ജി​ത്താ​ണ് ഇ​രു​വ​രു​ടെ​യും പ​രി​ശീ​ല​ക​ൻ.