ക​ല്ലു​വാ​തു​ക്ക​ലിലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: കോ​ൺ​ഗ്ര​സ്
Monday, October 21, 2024 6:38 AM IST
പാ​രി​പ്പ​ള്ളി: ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ഴി​പ്പു​റം, ചാ​വ​ർ​കോ​ട് വാ​ർ​ഡു​ക​ളി​ൽ നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും എ​ഴി​പ്പു​റം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. ഡി. ​ലാ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ര​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ജാ​ബ് മൈ​ല​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​രി​പ്പ​ള്ളി ,ഡി​സി​സി മെ​മ്പ​ർ പാ​രി​പ്പ​ള്ളി വി​നോ​ദ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ദൃ​ശ്യ സ​ജീ​വ്, മ​ഹേ​ന്ദ്ര​ൻ എ​ഴി​പ്പു​റം, ഗു​ലാ​ബ് മു​ഹ​മ്മ​ദ്, മോ​ഹ​ന​ൻ പി​ള്ള, തു​ള​സീ​ധ​ര​ൻ പി​ള്ള, ഡോ. ​അ​ശോ​ക് ശ​ങ്ക​ർ, ഷൈ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി അ​ശോ​ക​ൻ -പ്ര​സി​ഡ​ന്‍റ്, ജി.​ആ​ർ. രാ​ജേ​ഷ്, സ​ബി​ത-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​ൽ അ​മീ​ൻ, രാ​ജു എ​ഴി​പ്പു​റം, എ​സ്. സു​നി​ത -ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.