മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കി​യി​ല്ല; യു​വാ​വി​നെ ആ​ക്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ
Saturday, October 19, 2024 5:51 AM IST
പു​ന​ലൂ​ർ: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ബാ​റി​ൽ യു​വാ​വി​നെ സോ​ഡാ കു​പ്പി​കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്ന് പ​രാ​തി. പു​ന​ലൂ​ർ പേ​പ്പ​ർ മി​ൽ സ്വ​ദേ​ശി സെ​യ്താ​ലി​യാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ലൂ​ർ മ​ഞ്ഞ​മ​ൺ​കാ​ല സ്വ​ദേ​ശി ജോ​ജോ ജോ​സ​ഫി​നെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്.