റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം പാർക്ക് നിർമിച്ച് കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ം
Monday, October 21, 2024 6:38 AM IST
കൊ​ട്ടാ​ര​ക്ക​ര: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള റ​വ​ന്യൂ ഭൂ​മി ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് പാ​ർ​ക്ക് നി​ർ​മി​ച്ച് കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജാ രാ​ജീ​വും ക​ലാ സാം​സ്കാ​രി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​നും വ്യ​ക്ത​മാ​ക്കി.

കൊ​ട്ടാ​ര​ക്ക​ര ധ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​ർ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.മ​ന്ത്രി കെ .​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​താ​യി അ​വ​ർ പ​റ​ഞ്ഞു.

അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ​ൻ. ഗം​ഗാ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ പി. ​അ​യി​ഷാ പോ​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ല​ച്ചി​ത്ര ന​ടി ശ്രീ​ല​ത ന​മ്പൂ​തി​രി ശ്രീ​ധ​ര​ൻ​നാ​യ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലാ​മ​ണ്ഡ​ലം വി​ജ​യ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ, ശ്രീ​ല​ത ന​മ്പൂ​തി​രി, യു​വ​ന​ട​ൻ അ​ജീ​ഷ് കോ​ട്ടാ​ത്ത​ല എ​ന്നീ പ്ര​തി​ഭ​ക​ളെ സാം​സ്കാ​രി​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.


അ​ഡ്വ. ഡി.​എ​സ്. സു​നി​ൽ, പ്ര​ഫ . ജോ​ൺ കു​രാ​ക്കാ​ർ, മം​ഗ​ലം ബാ​ബു, കു​മാ​രി ക​ന​ക​ല​ത, കു​മാ​രി സി​താ​ര, സി.​ഐ. ര​ശ്മി ദേ​വി, ന​ന്ദ​ന വി​നീ​ഷ്, ഗം​ഗ അ​ഞ്ജി​ത്ത് എ​ന്നി​വ​രെ കാ​ഥി​ക​ൻ ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ജി. ​ക​ലാ​ധ​ര​ൻ, അ​ഡ്വ. ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ക​ന​ക​ല​ത, വ​ന​ജ രാ​ജീ​വ്, അ​ഡ്വ. ഉ​ണ്ണി​കൃ​ഷ്ണ മേ​നോ​ൻ, ന​ടി ശൈ​ല​ജ, അ​രു​ൺ കാ​ടാം​കു​ളം, എം.​എം. ഇ​സ്മ​യി​ൽ, ഡോ.​എ​സ്. മു​ര​ളീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗാ​ന​ന്ത​രം ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ന്‍റെ ക​ഥാ​പ്ര​സം​ഗം ന​ട​ന്നു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.