ഷീ​ല ആ​ന്‍റ​ണി​ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, October 21, 2024 6:13 AM IST
കൊ​ല്ലം: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും ട്രാ​ക്ക് ലൈ​ഫ് മെ​മ്പ​റു​മാ​യ ഷീ​ല ആ​ന്‍റ​ണി​യു​ടെ അ​നു​സ്മ​ര​ണം ട്രാ​ക്ക്‌ ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് റി​ട്ട. ഡി​വൈ​എ​സ്പി അ​ഡ്വ. ര​ഘു​നാ​ഥ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചീ​ഫ് അ​ഡ്വൈ​സ​ർ ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രാ​ക്കി​ന് ഷീ​ല ആ​ന്‍റ​ണി സം​ഭ​വ​ന​യാ​യി ന​ൽ​കി​യ ആം​ബു​ല​ൻ​സ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള പ്ര​ചോ​ദ​ന​മാ​യെ​ന്ന് അ​ദ്ദേ​ഹം പറ​ഞ്ഞു.


ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യും വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ. ശ​ര​ത് ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ന​വാ​സ്, ബി​നു മോ​ൻ, ഗോ​പ​കു​മാ​ർ ലോ​ജി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ർ​ഷം​തോ​റും ഷീ​ല ആ​ന്‍റ​ണി​യു​ടെ പേ​രി​ൽ മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള അ​വാ​ർ​ഡ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.