വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് കാ​ര്‍​ഷി​ക കൂ​ട്ടാ​യ്മ: ചി​റ്റ​യം ഗോ​പ​കു​മാ​ര്‍
Monday, October 21, 2024 6:38 AM IST
പ​ത്ത​നാ​പു​രം: അ​ടു​ക്ക​ള കൃ​ഷി​ക്കാ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും അ​വ​രു​ടെ കൂ​ട്ടാ​യ്മ​യും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍.മ​ല​പ്പു​റം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​പ്പ് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ടു​ക്ക​ള കൃ​ഷി​ക്കാ​രു​ടെ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ഹോ​പ്പ്-​ഹ​രി​തം ജീ​വ​നം മേ​ഖ​ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹോ​പ്പ് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ പി.​കെ. ബാ​പ്പു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടു​ക്ക​ള കൃ​ഷി​യി​ല്‍ നൂ​റു​മേ​നി വി​ജ​യം കൊ​യ്ത അ​ടു​ക്ക​ള കൃ​ഷി​ക്കാ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കു​ക​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

ജൈ​വ​കൃ​ഷി​യി​ലൂ​ടെ കാ​ന്‍​സ​റി​നെ ചെ​റു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച കാ​ര്‍​ഷി​ക​മേ​ള​യി​ല്‍ നി​ര​വ​ധി കൗ​തു​ക കാ​ഴ്ച​ക​ളാ​ണ് ഒ​രു​ക്കി​യ​ത്. വ​ളം, വി​ത്ത്, നാ​വി​ല്‍ കൊ​തി​യൂ​റു​ന്ന നാ​ട​ന്‍ വി​ഭ​വ​ങ്ങ​ള്‍, മ​ഷ്‌​റൂം പ്രോ​ട്ടീ​ന്‍ പൗ​ഡ​ര്‍, മ​ഷ്‌​റൂം അ​ച്ചാ​ര്‍, തേ​ന്‍, വി​വി​ധ​ത​രം ചെ​ടി​ക​ള്‍, ചെ​ടി​ച്ച​ട്ടി​ക​ള്‍, വീ​ട്ടി​ലെ പൂ​ന്തോ​ട്ട​ത്തി​ലും പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​നും പ​ച്ച​പ്പ് പ​ക​രാ​നു​ള്ള ശ​രി​യാ​യ മാ​ര്‍​ഗ​ങ്ങ​ള്‍ തു​ട​ങ്ങി വി​ഭ​വ​സ​മ്പ​ന്ന​മാ​യി​രു​ന്നു കാ​ര്‍​ഷി​ക​മേ​ള​യു​ടെ സ്റ്റാ​ളു​ക​ള്‍.


ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എ​സ്. വേ​ണു​ഗോ​പാ​ല്‍, ഗാ​ന്ധി​ഭ​വ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍, എ​ഫ്ടി​ഡി​സി ചെ​യ​ര്‍​മാ​ന്‍ എ​സ്. സു​വ​ര്‍​ണ​കു​മാ​ര്‍, വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​ഡി. ഷൈ​ന്‍​കു​മാ​ര്‍, അ​ഗ്രി​ക​ള്‍​ച്ച​ര്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ്ര​മോ​ദ് മാ​ധ​വ​ന്‍, റി​ട്ട. ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. ഗീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.