സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ച​യ​പ്പെ​ട്ട് ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ
Monday, October 21, 2024 6:38 AM IST
കു​ള​ത്തൂ​പ്പു​ഴ: സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വീ​ട്ട​മ്മ​യു​ടെ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കൈ​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി.

തൃ​ശൂ​ർ കൊ​ര​ട്ടി ക​ക്കാ​ട് ന​മ്പോ​ല പ​റ​മ്പി​ൽ ര​ഞ്ജി​ത്ത് (34)ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി കു​ള​ത്തൂ​പ്പു​ഴ നെ​ടു​വ​ന്നൂ​ർ ക​ട​വ് വാ​ളം പ​റ​മ്പി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് പ്ര​ദേ​ശ​ത്തെ വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു വി​വാ​ഹി​ത​നാ​യ ര​ഞ്ജി​ത്ത്.


സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വീ​ഡി​യോ കോ​ൾ വ​ഴി ചി​ത്ര​ങ്ങ​ളും മ​റ്റും സ്വീ​ക​രി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത് മ​ന​സി​ലാ​ക്കി​യ വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.