നാടും നഗരവും ഇ​ന്ന് അ​മ്പാ​ടി​യാ​കും
Monday, August 26, 2024 6:26 AM IST
പു​ന​ലൂ​ർ: കൃ​ഷ്ണ വേ​ഷ​ധാ​രി​ക​ളാ​യ ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​ർ വേ​ഷ​വി​ദാ​ന​ങ്ങ​ളോ​ടെ അ​ണി​നി​ര​ക്കു​മ്പോ​ൾ വീ​ഥി​ക​ൾ അ​മ്പാ​ടി​യാ​കും. ശോ​ഭാ​യാ​ത്ര​ക​ളു​ടെ മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ വി​വി​ധ ഗോ​കു​ല​ങ്ങ​ളു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ഗോ​പൂ​ജ, വൃ​ക്ഷ​പൂ​ജ, ന​ദീ പൂ​ജ, ശ്രീ​കൃ​ഷ്ണ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പു​ന​ലൂ​രി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന ചെ​റു ശോ​ഭാ​യാ​ത്ര​ക​ൾ ടി​ബി ജം​ഗ്ഷ​നി​ൽ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ, വൈ​ദേ​ഹി, പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​ൻ വ​ഴി ന​ഗ​രം ചു​റ്റി പു​തി​യി​ട​ത്ത് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും.

തു​ട​ർ​ന്ന് ഉ​റി​യ​ടി, അ​വ​ൽ​പ്പൊ​തി വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. ക​ര​വാ​ളൂ​രി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പീ​ഠി​ക ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര ക​ര​വാ​ളൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ എ​ത്തും. മു​രു​ക്കോ​ലി​ൽ കാ​വി​ൽ പാ​ർ​വ​തി ദേ​വീ​ക്ഷേ​ത്രം, പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര മ​ഹാ​ദേ​വ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര​ക​ളു​മാ​യി ചേ​ർ​ന്ന് മ​ഹാ​ശോ​ഭ യാ​ത്ര​യാ​യി മാ​മൂ​ട്, തു​മ്പ​ശേ​രി, വ​ഴി ക​ര​വാ​ളൂ​ർ പീ​ഠി​ക ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും. ശോ​ഭാ​യാ​ത്ര ഫാ. ​ഗീ​വ​ർ​ഗീ​സ് മ​ണി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​മാ​പ​ന സ​മ​യം ഉ​റി​യ​ടി, ഗോ​പി​കാ നൃ​ത്തം, അ​വ​ൽ​പ്പൊ​തി, പാ​ൽ​പ്പാ​യ​സ വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ട​മ​ണി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര ഇ​ട​മ​ൺ​സ​ത്രം, യു​പി​എ​സ് ജം​ഗ്ഷ​ൻ, ഇ​ട​മ​ൺ എ​ൽ​പി​എ​സ് ജം​ഗ്ഷ​ൻ വ​ഴി ഇ​ട​മ​ൺ 34 ഗു​രു​മ​ന്ദി​ര​ത്തി​ൽ സ​മാ​പി​ക്കും.

അ​ച്ച​ൻ​കോ​വി​ലി​ൽ ശ്രീ​ശാ​സ്താ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​റു​പ്പ​സ്വാ​മി കോ​വി​ലി​ൽ നി​ന്ന് ആ​രം​ഭി​ച്ച് അ​ച്ച​ൻ​കോ​വി​ൽ കി​ഴ​ക്ക് ഭാ​ഗം പ​ടി​ഞ്ഞാ​റ് ഭാ​ഗം വ​ഴി ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും. വേ​ഷ​വി​ധാ​ന​ങ്ങ​ൾ ധ​രി​ച്ച ഉ​ണ്ണി ക​ണ്ണ​ന്മാ​ർ ക്ഷേ​ത്ര മൈ​താ​ന​ത്ത് വൃ​ക്ഷ​തൈ​ക​ൾ ന​ട്ട് പൂ​ങ്കാ​വ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​റു​പ്പ് സ്വാ​മി കോ​വി​ലി​ന് മു​ന്നി​ൽ ഉ​റി​യ​ടി മ​ത്സ​രം, അ​വ​ൽ പൊ​തി വി​ത​ര​ണം എ​ന്നി​വ​യും ന​ട​ക്കും.

കൊ​ട്ടാ​ര​ക്ക​ര: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ഹാ ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ക്കും. കൊ​ട്ടാ​ര​ക്ക​ര ന​ഗ​രം, തൃ​ക്ക​ണ്ണ​മം​ഗ​ൽ, നെ​ടു​വ​ത്തൂ​ർ, ഇ​ര​ണൂ​ർ, വെ​ട്ടി​ക്ക​വ​ല, അ​ന്ത​മ​ൺ, കോ​ട്ടാ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഹാ​ശോ​ഭ യാ​ത്ര​ക​ൾ ന​ട​ക്കും.


എ​ഴു​കോ​ൺ, പു​തു​ശേ​രി കോ​ണം, കാ​ക്ക​ക്കോ​ട്ടൂ​ർ, വ​ല്ലം, കു​റു​മ്പാ​ലൂ​ർ, ആ​ന​ക്കോ​ട്ടൂ​ർ, അ​ന്നൂ​ർ, വി​ല​ങ്ങ​റ, ഉ​മ്മ​ന്നൂ​ർ, പ​ഴി​ഞ്ഞം, തി​രു​വ​ട്ടൂ​ർ, പ​ന​യ​റ, തെ​റ്റി​യോ​ട്‌, പ​ച്ചൂ​ർ, ന​ടി​ക്കു​ന്ന്, വി​ല്ലൂ​ർ മേ​ലി​ല, ക​ല​യ​പു​രം, താ​മ​ര​ക്കു​ടി, മൈ​ലം, ഇ​ഞ്ച​ക്കാ​ട്, പ​ള്ളി​ക്ക​ൽ, പെ​രും​കു​ളം, പെ​രും​കു​ളം കി​ഴ​ക്ക്, കോ​ട്ട​ത്ത​ല വ​ട​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും ശോ​ഭാ യാ​ത്ര​ക​ൾ ന​ട​ക്കും.

തൃ​ക്ക​ണ്ണ​മം​ഗ​ൽ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം, കു​ല​ശേ​ഖ​ര​നെ​ലൂ​ർ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം, കോ​ട്ട​ത്ത​ല ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ പാ​ൽ​പൊ​ങ്കാ​ല​യും പ്ര​ത്യേ​ക പൂ​ജ​ക​ളും ന​ട​ക്കും.

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ൽ മ​ഹാ​ശോ​ഭ​യാ​ത്ര ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന ഉ​റി​യ​ടി​യോ​ടെ ആ​രം​ഭി​ക്കും. ന​ഗ​രം ചു​റ്റി കു​ല​ശേ​ഖ​ര നെ​ലൂ​ർ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും.

കു​ണ്ട​റ: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ബാ​ല​ദി​നം മ​ഹാ​ശോ​ഭ​യാ​ത്ര ഇ​ന്ന് കു​ണ്ട​റ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​രം​ഭി​ച്ച് കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​രി​ൽ ഒ​ത്തു​ചേ​രും. പെ​രി​നാ​ട്, ചി​റ​യ​ടി, കൊ​റ്റ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര ഉ​റി​യ​ടി​യോ​ടെ കേ​ര​ള​പു​ര​ത്തി നി​ന്നാ​രം​ഭി​ച്ച് ദേ​ശീ​യ​പാ​ത വ​ഴി മു​ക്ക​ട​യി​ൽ എ​ത്തി​ച്ചേ​രും.

കേ​ര​ള​പു​രം ജം​ഗ്ഷ​ൻ, ഇ​എ​സ്ഐ ജം​ഗ്ഷ​ൻ, ഗു​രു​ദേ​വ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗോ​പി​കാ നൃ​ത്തം ന​ട​ക്കും. കു​ണ്ട​റ, നെ​ടു​മ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര റേ​ഡി​യോ മു​ക്കി​ൽ സം​ഗ​മി​ച്ച് ആ​ശു​പ​ത്രി മു​ക്ക് വ​ഴി മൂ​ക്ക​ട​യി​ൽ എ​ത്തി​ച്ചേ​രും. ചെ​റു​മൂ​ട് ഭാ​ഗ​ത്തു​നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര വെ​ള്ളി​മ​ൺ മു​ക്കി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ഇ​ള​മ്പ​ള്ളൂ​ർ വ​ഴി മു​ക്ക​ട​യി​ൽ എ​ത്തി​ച്ചേ​രും.

ഇ​ള​മ്പ​ള്ളൂ​ർ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര വാ​യ​ന​ശാ​ല മു​ക്കി​ൽ നി​ന്നാ​രം​ഭി​ച്ച് മു​ക്ക​ട​യി​ൽ എ​ത്തി​ച്ചേ​രും. നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലെ ഏ​ഴ് ശോ​ഭാ​യാ​ത്ര​ക​ൾ മു​ക്ക​ട ജം​ഗ്ഷ​നി​ൽ സം​ഗ​മി​ച്ച് മ​ഹാ ശോ​ഭാ​യാ​ത്ര​യാ​യി ഇ​ള​മ്പ​ള്ളൂ​ർ ക്ഷേ​ത്ര മൈ​താ​നി​യി​ൽ ഇ​ന്നു വൈ​കു​ന്നേ​രം 3.30 ന് ​എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് ഗോ​പി​കാ നൃ​ത്തം, ഉ​റി​പി​ടു​ത്തം, പ്ര​സാ​ദ വി​ത​ര​ണം എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും.