ടെ​ക്നോ​പാ​ര്‍​ക്കി​ല്‍ പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​മ്പ​നി ഓ​ഫീ​സ് തു​റ​ന്നു
Friday, September 13, 2024 5:21 AM IST
കൊ​ല്ലം: കൊ​ല്ലം ടെ​ക്നോ​പാ​ര്‍​ക്കി​ല്‍ (ടെ​ക്നോ​പാ​ര്‍​ക്ക് ഫേ​സ്-5) പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​യി ബി​സ് ഡാ​റ്റ​ടെ​ക് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ലി​മി​റ്റ​ഡ്. ബി​സി​ന​സ് വ​ള​ര്‍​ച്ച​യ്ക്കു​ള്ള ആ​ധു​നി​ക പ​രി​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള ക​മ്പ​നി​യാ​ണി​ത്.

ടെ​ക്നോ​പാ​ര്‍​ക്ക് കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ര്‍ (ഫി​നാ​ന്‍​സ് ആ​ന്‍​ഡ് അ​ഡ്മി​ന്‍) ജ​യ​ന്തി ആ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഓ​ഫീ​സ് തു​റ​ന്ന​ത്. കം​പ്യൂ​ട്ട​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി, സോ​ഫ്റ്റ് വെ​യ​ര്‍ വി​ക​സ​നം, വെ​ബ് ഡി​സൈ​ന്‍, മൊ​ബൈ​ല്‍ ആ​പ് ഡെ​വ​ല​പ്മെ​ന്‍റ് എ​ന്നി​വ​യി​ലെ സേ​വ​നം ബി​സ് ഡാ​റ്റ​ടെ​ക് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി വാ​ഗ്ദാ​നം ചെ​യ്യു​ന്നു.


രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കാ​യ​ല്‍​തീ​ര ഐ​ടി കാ​മ്പ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ല്ലം ടെ​ക്നോ​പാ​ര്‍​ക്കി​ലെ അ​ഷ്ട​മു​ടി കെ​ട്ടി​ട​ത്തി​ലാ​ണ് ബി​സ് ഡാ​റ്റ​ടെ​ക് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യു​ടെ ഓ​ഫീ​സ്. കൊ​ല്ലം കു​ണ്ട​റ​യി​ല്‍ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന് സ​മീ​പ​മാ​ണ് ടെ​ക്നോ​പാ​ര്‍​ക്ക് ഫേ​സ്-5 സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഒ​രു ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള അ​ഷ്ട​മു​ടി എ​ന്ന ലീ​ഡ് ഗോ​ള്‍​ഡ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കെ​ട്ടി​ട​മാ​ണ് കൊ​ല്ലം ടെ​ക്നോ​പാ​ര്‍​ക്കി​ല്‍ ഉ​ള്ള​ത്. ഏ​ക​ദേ​ശം 400 ജീ​വ​ന​ക്കാ​രു​ള്ള 17 ഐ​ടി, ഐ​ടി ഇ​ത​ര ക​മ്പ​നി​ക​ള്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.