സാംസ്കാരിക സംഗമവും പുസ്തക പ്രകാശനവും
1453010
Friday, September 13, 2024 5:31 AM IST
ഭാരതീപുരം: സംസ്കാരയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ഗാന്ധിലൈനിൽ ലൈബ്രറി ഹാളിൽ സാംസ്കാരിക സംഗമവും പുസ്തകപ്രകാശനവും നടത്തി. ചെയർമാൻ ഡോക്ടർ പി. എൻ. ഗംഗാധരൻ നായർ അധ്യക്ഷനായിരുന്നു. പ്രഭാഷകൻ ഡോ.ബിജു ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
ലതാ പയ്യാളിൽ രചിച്ച കാടകം വീടകം നാടകം എന്ന കഥാ സമാഹാരം ഡോ. ബിജു രാധാകൃഷ്ണൻ പുസ്തകത്തിന്റെ കോപ്പി ഡോ.എസ്. മുരളീധരൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.
പ്രഫ. എൻ. വിനോദ് പുസ്തകം പരിചയപെടുത്തി.ഡോ.മുരുകേശൻ മുഖ്യ പ്രഭാഷണം നടത്തി. ജി. കലാധരൻ, മുട്ടറ ഉദയഭാനു, എസ്. ചെല്ലപ്പൻപിള്ള, ബി. അനിൽകുമാർ, അനൂപ് അന്നൂർ, ചന്ദ്രിക കെ ബാലൻ, ലതാ പയ്യാളിൽ എന്നിവർ പ്രസംഗിച്ചു.