പുനലൂരിൽ കടകളിൽ പരിശോധന നടത്തി
1453009
Friday, September 13, 2024 5:31 AM IST
പുനലൂർ: ഓണക്കാലത്തു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയുന്നതിനും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
പുനലൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ കടകളിലായിരുന്നു പരിശോധന. അഞ്ചലിൽ ക്രമക്കേട് നടത്തിയ രണ്ടു കടകൾക്കെതിരെ നടപടികളെടുത്തു. റവന്യു, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഉദ്യോഗസ്ഥരെ അഞ്ചൽ ചന്തയിലെ കച്ചവടക്കാർ തടഞ്ഞത് വാക്കേറ്റങ്ങൾക്ക് ഇടയാക്കി. താലൂക്ക് സപ്ലൈ ഓഫീസർ പി. ചിത്ര, ഡെപ്യൂട്ടി താഹസിൽദാർ നിജിമോൾ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അബ്ദുൽ ഖാദർ, ആർ. ചിന്നു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.