ചവറയിൽ സപ്ലൈകോ ഓണം ഫെയർ തുടങ്ങി
1452753
Thursday, September 12, 2024 6:12 AM IST
ചവറ: സപ്ലൈകോ ഓണം ഫെയർ ചവറ നല്ലേഴത്ത് മുക്ക് സൂപ്പർ മാർക്കറ്റിൽ തുടങ്ങി. സുജിത്ത് വിജയൻപിള്ള ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാപഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ, ഇ. ജോൺ, സപ്ലൈകോ കരുനാഗപ്പള്ളി ഡിപ്പോ ജൂനിയർ മാനേജർ വി.പി. വിമല, ഔട്ട് ലറ്റ് ഇൻ ചാർജ് ബി. മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.
സബ്സിഡി സാധനങ്ങൾ ഫെയറിൽ ലഭ്യമാണെന്നും രാവിലെ 9 .30 മുതൽ രാത്രി എട്ടുവരെ ഓണം ഫെയർ പ്രവർത്തിക്കുമെന്നും സപ്ലൈകോ ഡിപ്പോ മാനേജർ ടി.എസ്. ജലജ കുമാരി അറിയിച്ചു.