കൊല്ലം: മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിലെ വിദ്യാർഥികൾ ശേഖരിച്ച തുക വിദ്യാർഥിപ്രതിനിധി വിഷ്ണുപ്രിയ,സ്കൂൾ ചെയർമാൻ അഭിജിത്ത്, സ്കൂൾ ലീഡർ അവന്തിക എന്നിവർ ചേർന്ന് കൊല്ലം ജില്ലാ കളക്ടർ ദേവീദാസിന് കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ ,അധ്യാപകരായ കിരൺ ക്രിസ്റ്റഫർ, സിജു റോച്ച്എന്നിവർ സന്നിഹിതരായിരുന്നു.