പേരയത്ത് കുടുംബശ്രീ ഓണച്ചന്ത തുടങ്ങി
1452998
Friday, September 13, 2024 5:21 AM IST
കുണ്ടറ: പേരയം കുടുംബശ്രീ സിഡിഎസ് ഓണച്ചന്ത പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
അയൽക്കൂട്ടങ്ങൾ നിർമിച്ച ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും മറ്റു ധാന്യങ്ങളും വിപണിയിൽ ലഭിക്കും. സിഡിഎസ് ചെയർപേഴ്സൺ ആനി ബഞ്ചമിൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി.സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ലത ബിജു, പഞ്ചായത്ത് അംഗങ്ങളായ വിനോദ് പാപ്പച്ചൻ രജിത എന്നിവർ പ്രസംഗിച്ചു.