സീരിയല്‍ നടനെ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
1452496
Wednesday, September 11, 2024 6:05 AM IST
അഞ്ചല്‍ : സീരിയല്‍ നടനെ ബാര്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. സീരിയല്‍ നടനും കോട്ടുക്കലില്‍ ഓണ്‍ലൈന്‍ സെന്റര്‍ നടത്തിപ്പുകാരനുമായ കോട്ടുക്കല്‍ സ്വദേശി സലീലിനാണ് അഞ്ചലിലെ ഒരു ബാറിലെ ജീവനക്കാരുടെ മര്‍ദനമേറ്റത്.
മര്‍ദനത്തില്‍ സലീലിന് ഗുരുതമായി പരുക്കേറ്റു. വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റു. ഇടതുകണ്ണിനും തലയ്ക്കുംക്ഷതമേറ്റു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രില്‍ ചികിത്സയിലാണ് സലീല്‍. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി പത്തോടെയാണ് സംഭവം.
സലീലിന്റെ ഭാര്യ നല്കിയ പരാതിയില്‍ അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടാല്‍ അറിയാവുന്ന അഞ്ചോളം ആളുകള്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിച്ചുവെന്നാണ് മൊഴി.