കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ യുവാവിന് മർദനം : പോലീസുകാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്
1453005
Friday, September 13, 2024 5:31 AM IST
കൊട്ടാരക്കര: പള്ളിക്കൽ സ്വദേശി ഹരീഷിനെ കാറിൽ കൊണ്ടു പോയി ക്രൂരമായി മർദിക്കുകയും പോലീസ്റ്റേഷനിൽ എത്തിച്ചു മൂന്നാം മുറയ്ക്ക് വിധേയനാക്കുകയും ചെയ്ത സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയതായി റിപ്പോർട്ട്.
റൂറൽ എസ്പി സാബു മാത്യുവിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി ബൈജു കുമാർ നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് എസ്ഐ പ്രദീപ് ഉൾപ്പടെയുള്ള കുറ്റക്കാരായ പോലീസുകാർക്ക് ഗുരുതര വീഴ്ച ഉണ്ടായതായി റിപ്പോർട്ട് നൽകിയത്.
പോലീസുകാർക്കെതിരേ കൂടുതൽ പേർ പരാതിയുമായി എത്തിയതോടെ അവർക്കെതിരേ സ്പെഷൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
ഡിവൈഎസ്പയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം എസ്ഐ പ്രദീപിനെ ക്രൈം ബ്രാഞ്ചിലേക്കും ഡ്രൈവർ ശ്രീരാജിനേ ട്രാഫിലേക്കും മാറ്റിയിട്ടുണ്ട്. അന്വേഷണം വരുന്ന സാഹചര്യത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് സൂചന.
മർദനമേറ്റ യുവാവ് ഇപ്പോഴും ചികിൽസയിലാണ്. ഇവരുടെ കുടുംബം മനുഷ്യാവകാശ കമ്മീഷനും പോലീസ് പരാതി സെല്ലിനും പരാതി നൽകി.