കല്ലുവാതുക്കൽ സമുദ്രതീരം ഓണോത്സവം സംഘടിപ്പിച്ചു
1452498
Wednesday, September 11, 2024 6:06 AM IST
കല്ലുവാതുക്കൽ : സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ ഓണോത്സവം അഞ്ചാം ദിനം വിപുലമായ പരിപാടികളോടെ സമാപിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. ഡോ. ജഗതിരാജ്. വി .പി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു . ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് കെ ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.
12 ദിവസം നീണ്ടുനിൽക്കുന്ന സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി സർവീസിൽ നിന്നും വിരമിക്കുന്ന 120 ആധ്യാപകർക്ക് ആദരവ് സമർപ്പിക്കുന്നതിന്റെ ഭാഗമായി 10 അധ്യാപകർക്ക് വൈസ് ചാൻസലർ സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു.