കുണ്ടറ: നെടുമ്പന ഫാർമർ പ്രൊഡ്യൂസർ കമ്പനി വെളിച്ചെണ്ണയിൽ നിർമിക്കുന്ന നേന്ത്രക്കായ ചിപ്സ് വേണാട് ചിപ്സ് എന്ന പേരിൽ ഓണച്ചന്തയിൽ വില്പനക്കെത്തിച്ചു. 500 ഗ്രാമിന് 200 രൂപയാണ് വില. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കർഷകരുടെ കന്പനിയാണ് നെടുന്പനയിൽ പ്രവർത്തിക്കുന്നത്.